|    Oct 16 Tue, 2018 10:19 pm
FLASH NEWS

ബിജെപി നേതാവിന്റെ വീട്ടില്‍ കരിഓയിലൊഴിച്ചു

Published : 8th September 2017 | Posted By: fsq

 

തലശ്ശേരി: ബിജെപി എരഞ്ഞോളി മണ്ഡലം വൈസ് പ്രസിഡന്റ് വടക്കുമ്പാട് പാറക്കെട്ടില്‍ ശിവദേവ് വീട്ടില്‍ കെ കെ പ്രേമന്റെ വീടിനു കരിഓയില്‍ പ്രയോഗവും വീട്ടുമുറ്റത്ത് റീത്തും. മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തകര്‍ത്തതായും പരാതിയുണ്ട്. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ നിഖിലിന്റെ വീടിനടുത്ത് കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. കൊലക്കേസില്‍ കോടതിയില്‍ സാക്ഷിവിസ്താരം നടന്നുവരികയാണ്. ധര്‍മടം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിപിഎം പ്രവര്‍ത്തകരാണ് അതിക്രമത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. അതേസമയം, കതിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വേറ്റുമ്മലില്‍ ബിജെപി പ്രവര്‍ത്തകന്‍ ശബരീഷിന് ഭീഷണിക്കത്ത് ലഭിച്ചതായി പരാതിയുണ്ട്. ശബരീഷിന്റെ കടയ്ക്ക് മുന്നില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നശിപ്പിച്ചു. ഇതുസംബന്ധിച്ച് കതിരൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss