|    Nov 12 Mon, 2018 11:16 pm
FLASH NEWS
Home   >  Kerala   >  

ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബാക്രമണം

Published : 14th June 2017 | Posted By: mi.ptk

വടകര ആയഞ്ചേരിയില്‍ ബോംബാക്രമണമുണ്ടായ ബിജെപി നേതാവ് മണലേരി രാംദാസിന്റെ വീട്‌

വടകര: വടകര ആയഞ്ചേരിയില്‍  ബിജെപി നേതാവിന്റെ വീടിനുനേരെ ബോംബേറ്. പാര്‍ട്ടി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് മണലേരി രാംദാസിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ വീട് ഭാഗികമായി തകര്‍ന്നു.
ആയഞ്ചേരി ടൗണിനടുത്തുള്ള വീടിന് നേരെ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. മുന്‍വശത്തെ രണ്ടു ജനലുകള്‍ തകര്‍ന്നു. ഉഗ്രശേഷിയുള്ള  സ്‌ഫോടനമാണ് നടന്നതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.ജില്ലാ റൂറല്‍ പോലിസ് മേധാവിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.മേഖലയില്‍ സുരക്ഷാ നടപടികള്‍ പോലിസ് ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്നാണ് ആരോപണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss