|    Jan 23 Mon, 2017 12:07 pm
FLASH NEWS

ബിജെപി നേതാവിന്റെ മകന് 11 വയസ്സുകാരിയുമായി വിവാഹം

Published : 1st July 2016 | Posted By: mi.ptk

Marriage-Picture-2

റാഞ്ചി: ഛത്തീസ്ഗഡിലെ ബിജെപി നേതാവ് താലാ മറാണ്ടിയുടെ മകന്‍ മുന്നയാണ് 11 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ജൂണ്‍ 27 ന് വിവാഹം ചെയ്ത പെണ്‍കുട്ടി  ഇപ്പോള്‍ ആറാം ക്ലാസില്‍ പഠിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ചുഎന്ന പരാതി മുന്നയുടെ പേരില്‍ നിലനില്‍ക്കവെയാണ് പുതിയ ആരോപണവും എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിവാഹത്തോടനുബന്ധിച്ച് നടത്തിയ സല്‍ക്കാര ചടങ്ങില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രഘുബര്‍ ദാര്‍ പങ്കെടുക്കാനിരുന്നതായിരുന്നെന്നും എന്നാല്‍ സംഭവം വിവാദമായതോടെ സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ താലാ മറാണ്ടി തയ്യാറായിട്ടില്ല.
മുന്നയും മറ്റൊരു യുവതിയുമായുള്ള വിവാഹം കഴിഞ്ഞ ദിവസം നടക്കാനിരിക്കെ മുന്നയ്‌ക്കെതിരെ ലൈഗിഗാരോപണം വന്നതിനെത്തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പിന്മാറുകയായിരുന്നു. ഇതിന് ശേഷമാണ് ആറാം ക്ലാസില്‍ പഠിക്കുന്ന 11 വയസ്സുകാരിയുമായി മുന്നയുടെ വിവാഹം കഴിഞ്ഞത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് താലാ രാജിവെക്കണമെന്നും മകനെതിരെ നിയമനടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 863 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക