|    Oct 18 Wed, 2017 4:50 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി നേതാവിന്റെ മകന്‍ റിമാന്‍ഡില്‍

Published : 11th August 2017 | Posted By: fsq

 

ചണ്ഡീഗഡ്: ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെ ഉപദ്രവിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ വികാസ് ബരാലയെയും സുഹൃത്ത് ആശിഷ് കുമാറിനെയും രണ്ടു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കുറ്റകൃത്യരംഗം പുനരാവിഷ്‌കരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലിസ് ആവശ്യപ്പെടുകയായിരുന്നു. ആഗസ്ത് 12 വരെയാണ് ഇരുവരുടെയും റിമാന്‍ഡ് തിയ്യതി. അതേസമയം, ഇരുവര്‍ക്കുമെതിരേ മാധ്യമ വിചാരണ നടത്തുകയാണെന്നും ഇവര്‍ക്കെതിരേ കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. കനത്ത സുരക്ഷാസന്നാഹത്തോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് ഇരുവര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു ശനിയാഴ്ച ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. അതേസമയം, ഗുഡ്ഗാവില്‍ ബിസിനസ് പ്രോവിഡന്റ് ഔട്ട്‌ഡോര്‍സ് (ബിപിഒ) എക്‌സിക്യൂട്ടീവിനെ അജ്ഞാതരായ രണ്ടു പേര്‍ മൂന്നു കിലോമീറ്ററോളം കാറില്‍ പിന്തുടര്‍ന്നതായി പോലിസ് പറഞ്ഞു. 24കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു സംഭവം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക