|    Apr 26 Thu, 2018 9:06 pm
FLASH NEWS
Home   >  National   >  

ബിജെപി നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു

Published : 30th March 2018 | Posted By: mi.ptk

രാമനാഥപുരം : രാമനാഥപുരത്ത് ബിജെപി നേതാവിനെ വെട്ടപരിക്കേല്‍പ്പിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗം ആര്‍.വീരബാഗുവിനെയാണ് അഞ്ചംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്.

ഓട്ടോ ഡ്രൈവറായ വീരബാഹു രാത്രിയില്‍ വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടയില്‍ ഒരാള്‍ ഓട്ടോയില്‍ കയറുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ആളുകളെത്തി ആക്രമിക്കുകയായിരുന്നുവെന്നും വീരബാഗു പോലീസിനോട് പറഞ്ഞു. ആക്രമണസ്ഥലത്തു നിന്നും രക്ഷപ്പെട്ട വീരബാഗു പോലീസ് സ്‌റ്റേഷനിലെത്തി ആക്രമണവിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വീരബാഗുവിന്റെ കൈകള്‍ക്കും തലക്കും വെട്ടേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.ആക്രമണത്തിനു ശേഷം  ബൈക്കില്‍ കയറി രക്ഷപ്പെട്ട അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss