|    Jun 20 Wed, 2018 1:59 am
Home   >  National   >  

ബിജെപി നേതാവിനെ വെടിവച്ചു കൊന്നു

Published : 8th October 2017 | Posted By: mi.ptk

റാഞ്ചി : ജാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. എസ്‌സി/എസ്ടി സെല്‍ ട്രഷറര്‍ മനോജ് നഗേശിയയാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനോടൊപ്പം വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് നഗേശിയ ആക്രമിക്കപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. നേരത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന നഗേശിയ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss