|    Aug 19 Sat, 2017 11:08 am
FLASH NEWS

ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതായി ആക്ഷേപം

Published : 3rd August 2017 | Posted By: fsq

 

ചവറ: ചവറ മണ്ഡലത്തില്‍ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതായി ആക്ഷേപമുയരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചവറ മണ്ഡലത്തിന്റെ ചാര്‍ജ് വഹിക്കുന്ന ജില്ലാ നേതാവ് അയ്യായിരം രൂപ പിരിവ് നല്‍കാത്തതിന്റെ പേരില്‍ വ്യാപാരിയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ നവ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ചവറയില്‍ കുപ്പിവെള്ള വിതരണം നടത്തുന്ന സ്ഥാപനത്തിലെ മാനേജരെയാണ് പണം നല്‍കിയില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും കൈകാര്യം ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. നേതാവിന്റെ സംഭാഷണം റിക്കോര്‍ഡ് ചെയ്തയാളാണ് വാട്‌സ്ആപ്പ് വഴി പുറത്ത് വിട്ടത്. അയ്യായിരം രൂപ തരാന്‍ ആകില്ല പകരം 3000 രൂപ നല്‍കാമെന്ന് പറഞ്ഞെങ്കിലും നേതാവ് വഴങ്ങിയില്ല. എഴുതിയ പണം മുഴുവന്‍ നല്‍കണമെന്ന് പറഞ്ഞായിരുന്നു അസഭ്യം പറഞ്ഞത്. ചവറയിലെ മറ്റൊരു പ്രധാന നേതാവ് 20000 രൂപ നല്‍കാത്തതിന്റെ പേരില്‍ വെറ്റമുക്ക് സ്വദേശിയെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായിരുന്നു. പോലിസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയെങ്കിലും പാര്‍ട്ടി നേതാക്കളുടെയും മറ്റ് ചിലരുടെയും ഇടപെടലില്‍ സംഭവം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പാര്‍ട്ടിയുടെ പേരില്‍  അനധികൃതമായി ചവറയില്‍ നേതാക്കള്‍ പണം പിരിക്കുന്നതായി പാര്‍ട്ടിക്കാര്‍ക്കിടയില്‍ തന്നെ ആക്ഷേപമുണ്ട്. വാട്‌സ് ആപ്പ് വഴി പ്രചരിച്ച ഓഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട് നേതാക്കള്‍ സംശയത്തിന്റെ നിഴലിലുള്ളപ്പോള്‍ ചവറയിലെ പണപ്പിരിവ് പരാതി ജില്ലയിലാകെ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് മണ്ഡലത്തിന്റെ ചാര്‍ജ് വഹിച്ചിരുന്ന ഒരു ജില്ലാ നേതാവ് പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക