|    Oct 20 Fri, 2017 2:41 pm
FLASH NEWS

ബിജെപി നേതാക്കള്‍ പ്രവര്‍ത്തകന്റെ സ്വത്ത് തട്ടി

Published : 12th August 2017 | Posted By: fsq

 

കാസര്‍കോട്്: വ്യാജരേഖയുണ്ടാക്കി ബിജെപി നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്വത്ത് തട്ടിയെടുത്ത സംഭവം പാര്‍ട്ടിയില്‍ പുകയുന്നു. ബന്തടുക്ക കുമ്പച്ചിമൂലയിലെ ടി പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ സ്ഥലമാണ് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തത്. ബന്തടുക്ക വില്ലേജിലെ സര്‍വെ നമ്പര്‍ 139ല്‍പെട്ട കുമ്പച്ചിമൂലയിലെ രണ്ട് ഏക്കര്‍ സ്ഥലമാണ് തട്ടിയെടുത്തത്. റബര്‍, തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുമാവ് തുടങ്ങിയവ ഇവിടെ കൃഷിചെയ്യുന്നുണ്ട്. പ്രഭാകരന്റെ അമ്മാവനായ പരേതനായ കണ്ണന് 1976ല്‍ പട്ടയം കിട്ടിയസ്ഥലമാണിത്. ഇയാളില്‍ നിന്നാണ് പ്രഭാകരന്‍ സ്ഥലം വാങ്ങിയത്. ബംഗളൂരുവില്‍ ഒരു അനാഥാലയത്തില്‍ ജീവനക്കാരനാണ് പ്രഭാകരന്‍. അമ്മാവനായിരുന്ന കണ്ണനെ അമ്പാടിയെന്ന ബന്ധുമുഖാന്തിരം തെറ്റിദ്ധരിപ്പിച്ച് സ്വത്ത് തട്ടിയെടുത്തുവെന്ന് പ്രഭാകരനും ഭാര്യ നിര്‍മ്മലയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിന്നീട് കോടതിയില്‍ നിന്ന് അനുകൂലമായ വിധി സംഘടിപ്പിക്കുകയായിരുന്നു. ഈ സ്ഥലത്തിന്റെ രേഖകള്‍ ബാങ്കില്‍ പണയംവച്ച് വന്‍തുക വായ്പയും എടുത്തിരുന്നു. 2003ല്‍ പ്രസ്തുത സ്ഥലത്തിന്റെ പട്ടയം മാറ്റാന്‍ ലാന്റ്‌ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. എന്നാല്‍ പോലിസ് സ്ഥലം ഒഴിപ്പിച്ചുകൊടുക്കാ ന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് പ്രഭാകരനും കുടുംബത്തിനും സ്ഥലത്ത് പ്രവേശിക്കാനായില്ല. ഹൈക്കോടതിയും പ്രഭാകരന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. പോലിസിനെ സ്വാധീനിച്ച് ഇദ്ദേഹത്തേയും കുടുംബത്തേയും നിരന്തരം അക്രമിക്കുകയാണെന്നും അക്രമത്തില്‍ ഭാര്യയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടതായും പ്രഭാകരന്‍ പറയുന്നു. പുതിയ വീട് വെക്കാന്‍ സ്ഥലത്തെത്തിയപ്പോള്‍ ഇദ്ദേഹത്തേയും കുടുംബത്തും അക്രമിക്കുകയായിരുന്നു. ഇപ്പോള്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പോലിസ് സംരക്ഷണത്തിലാണ് ഈ കുടുംബം കാസര്‍കോട്ട് കഴിഞ്ഞുകൂടുന്നത്. പോലിസില്‍ നിന്നും മതിയായ നീതി കിട്ടുന്നില്ലെന്നും കുറ്റിക്കോല്‍ പഞ്ചായത്ത് അംഗമായ ബിജെപി നേതാവിന്റെ ഒത്താശയോടെയാണ് തങ്ങള്‍ക്കെതിരോ നീക്കം നടത്തുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകരായ ഇരുവരും പറഞ്ഞു. ഭാര്യക്ക് മാനഹാനിവരുത്താനും ചിലര്‍ ശ്രമിച്ചതായും പരാതിയുണ്ട്. നേരത്തെ ക്രിസ്ത്യാനിയായിരുന്ന ഭാര്യ പിന്നീട് ഹിന്ദുമതത്തിലേക്ക് മാറുകയായിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക