|    Aug 23 Wed, 2017 12:16 am
FLASH NEWS

ബിജെപി നേതാക്കള്‍ക്ക് മര്‍ദ്ദനം: മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 8th August 2017 | Posted By: fsq

 

കോട്ടയം: കുമരകത്ത് ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മൂന്നുപേര്‍ അറസ്റ്റില്‍. കുമരകം കിഴക്കുംഭാഗം തൈപ്പറമ്പില്‍ അമ്പിളിയെന്ന് വിളിക്കുന്ന മിഥുന്‍ (23), കുമരകം സ്വദേശി വിജേഷ് വിജയന്‍ (38), സുബിന്‍ ബാബു (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി. ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ആന്റണി അറയില്‍, ബിഎംഎസ് കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഹേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ആന്റണിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ മുത്തേരിമട ആറ്റില്‍ ചുണ്ടന്‍വള്ളങ്ങളുടെ തുഴച്ചില്‍ പരിശീലനം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. കുമരകം പോലിസിന്റെയും വെസ്റ്റ് സിഐയുടെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഏതാനും ദിവസം മുമ്പ് ജില്ലയില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തിനു ശമനം വരുത്തുന്നതിന് ഇരുപാര്‍ട്ടികളുടെയും നേതൃത്വം ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നതാണ്. ഇതു മറികടന്നാണ് ബിജെപിക്കാരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക