|    Oct 18 Wed, 2017 5:05 pm
FLASH NEWS
Home   >  Kerala   >  

ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണം: എസ്ഡിപിഐ

Published : 11th October 2017 | Posted By: shadina sdna


കണ്ണൂര്‍: ജനരക്ഷാ യാത്ര പരാജയപ്പെട്ടതില്‍ വിറളിപൂണ്ട ബിജെപി നേതൃത്വം അക്രമങ്ങള്‍ക്കു കോപ്പുകൂട്ടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ കമ്മിറ്റി ഓഫിസ് പരിസരത്തുനിന്ന് ആയുധശേഖരം പിടികൂടിയതെന്നു എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. യാത്രയുടെ പരാജയം മറച്ചുപിടിക്കാനാണ് പാനൂരിലും തലശ്ശേരിയിലും അക്രമങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ തുടര്‍ച്ചയായാണു ആയുധശേഖരം കണ്ടെത്തിയത്. സംഭവത്തില്‍ ബിജെപി നേതാക്കളെ പ്രതികളാക്കി കേസെടുക്കണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആയുധങ്ങളും ബോംബും നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും വ്യാപകമായിട്ടുണ്ട്. സംസ്ഥാനത്ത് ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ പ്രതികളായ കേസ് പോലെ ഇതിനെയും നിസ്സാരവല്‍ക്കരിക്കരുത്. ബിജെപി യാത്രയിലെ പ്രകോപനങ്ങളും സംസ്ഥാന നേതാവ് തന്നെ അത് പരസ്യമാക്കുകയും ചെയ്തത് ജില്ലയെ കലാപമേഖലയാക്കാനുള്ള സംഘപരിവാര ഗൂഢാലോചനയാണു വ്യക്തമാക്കുന്നത്. മാരകായുധങ്ങള്‍ പിടികൂടിയ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണം. പഴുതില്ലാത്ത അന്വേഷണത്തിലൂടെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക