|    Oct 24 Wed, 2018 8:47 am
FLASH NEWS

ബിജെപി നേതാക്കളുടെ കള്ളനോട്ടടി : അന്വേഷണം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ എസ്ഡിപിഐ സമരജാഥ

Published : 26th September 2017 | Posted By: fsq

 

തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഞ്ചാംപരുത്തിയില്‍ ബിജെപി നേതാവില്‍ നിന്നും കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത കേസില്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കത്തിനെതിരേ എസ്ഡിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമര ജാഥ പാവറട്ടി സെന്ററില്‍ നിന്നും ആരംഭിച്ചു. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം എം ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കള്ളനോട്ടടി വിഷയത്തില്‍ ബിജെപി ഉന്നത നേതാക്കള്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ പോലും തയ്യാറാകാതെ ഇടത് സര്‍ക്കാര്‍ തിരക്ക് പിടിച്ച് കേസ് അവസാനിപ്പിക്കുന്നത് ബിജെപി നേതാക്കളെ സംരക്ഷിക്കാനാണെന്നും കള്ളനോട്ടടിയ്ക്ക് പിറകിലുള്ള  ബിജെപി ദേശിയ-സംസ്ഥാന ഭാരവാഹികളുടെ പങ്ക് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇതുപോലെ അടിച്ച തുക എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്നും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ദിലീഫ് അബ്ദുല്‍ കാദര്‍, വിവിധ മണ്ഡലം ഭാരവാഹികള്‍ സംസാരിച്ചു. ആദ്യദിനത്തില്‍ സമര ജാഥ പെരിഞ്ഞനം സെന്ററില്‍ സമാപിക്കും. സമരജാഥയുടെ അവസാന ദിനമായ ഇന്ന് വൈകീട്ട് മതിലകം സെന്ററില്‍ നടക്കുന്ന പൊതുയോഗം എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ്, ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസ്സൈന്‍ തങ്ങള്‍, കൈപ്പമംഗലം മണ്ഡലം പ്രസിഡന്റ് ഷിഹാബുദ്ധിന്‍ സംസാരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss