|    Jul 24 Mon, 2017 10:24 pm
FLASH NEWS

ബിജെപി നേതാക്കളുടെ കള്ളനോട്ടടി: പ്രതിഷേധമിരമ്പി എസ് ഡിപിഐ മാര്‍ച്ച്

Published : 13th July 2017 | Posted By: fsq

 

തൃശൂര്‍: കൊടുങ്ങല്ലൂരിലെ ബിജെപി നേതാക്കളുടെ വീട്ടില്‍ കള്ളനോട്ടടിച്ച് വിതരണം ചെ യ്ത വിഷയത്തില്‍ സം സ്ഥാന നേതാക്കളുടെ പങ്ക് വ്യക്തമായിട്ടും നടപടിയെടുക്കാ ന്‍ മടിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കലക്്‌ട്രേറ്റ് മാര്‍ച്ച് നടത്തി. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുന്ന രാജ്യദ്രോഹ കുറ്റത്തില്‍ ഏര്‍പ്പെട്ടിട്ടും പോലിസും സര്‍ക്കാരും തണുപ്പന്‍ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കലക്്‌ട്രേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ കുറ്റപ്പെടുത്തി. രാവിലെ 11ന് തൃശൂര്‍ നഗരത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്്‌ട്രേറ്റിന് മുന്നില്‍ പോലിസ് തടഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്നു. ബിജെപിയുടേയും സംഘ്പരിവാര്‍ നേതാക്കളുടേയും കപട ദേശീയതക്കെതിരേ മാര്‍ച്ചില്‍ മുദ്രാവാക്യം ഉയര്‍ന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കള്ളനോട്ട് കേസില്‍ പിടിയിലായ പ്രതികളുമായി അടുത്തബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും പോലിസ് ചോദ്യം ചെയ്യാന്‍ പോലും തയ്യാറായിട്ടില്ലെന്ന് മാ ര്‍ച്ചിന് നേതൃത്വം നല്‍കിയ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് പറഞ്ഞു. ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസും എല്‍ഡിഎഫ് സര്‍ക്കാരും സ്വീകരിക്കുന്നത്. ഒരു ഭാഗത്ത് ബിജെപി നേതാക്കള്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് സിപിഎമ്മും ഡിവൈഎഫ്‌ഐയും ആവശ്യപ്പെടുമ്പോള്‍ മറുഭാഗത്ത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കളിക്കുന്നത്. ജനങ്ങളുടേ കണ്ണില്‍ പൊടിയിടാനാണ് കള്ളനോട്ട് വിഷയത്തില്‍ സിപിഎം നടത്തിയ സമരങ്ങളെന്നും പി ആര്‍ സിയാദ് കുറ്റപ്പെടുത്തി. ജില്ലയിലേയും സംസ്ഥാനത്തേയും നേതാക്കള്‍ക്ക് കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്ന് സംഭവം നടന്ന ഉടനെ തന്നെ പല മാധ്യമങ്ങളിലും വാര്‍ത്തയായതാണ്. ആരോപണം ശരിവയ്ക്കുന്ന തരത്തില്‍ തെളിവുകളും സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചു. എന്നിട്ടും ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചത്. സമീപകാലത്ത് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പ്രതികളായ എല്ലാ കേസുകളിലും പോലിസ് തണുപ്പന്‍ സമീപനമാണ് സ്വീകരിക്കുന്നത്. ബിജെപിക്കെതിരേ നടപടിയെടുക്കാതെ പ്രസ്താവനകള്‍ മാത്രം നടത്തി ജനങ്ങളെ വിഢികളാക്കുകയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക