|    Aug 22 Wed, 2018 9:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി നേതാക്കളില്‍ നിന്നു മാനസിക പീഡനം; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Published : 9th January 2018 | Posted By: kasim kzm

സ്വന്തം പ്രതിനിധി

ബംഗളൂരു: മുസ്‌ലിംകളെ ഇഷ്ടമാണെന്നു പറഞ്ഞ് വാട്‌സ്ആപ്പില്‍ സന്ദേശമയച്ചതിനെ തുടര്‍ന്ന് ബിജെപി നേതാക്കളില്‍ നിന്നു മാനസിക പീഡനം നേരിട്ട വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ബികോം വിദ്യാര്‍ഥിനിയായ ധന്യശ്രീ (20) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ബിജെപി യൂത്ത് വിങ് ലീഡര്‍ അനില്‍ രാജിനെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു നാലുപേര്‍ക്കായുള്ള തിരച്ചില്‍ പോലിസ് ഊര്‍ജിതമാക്കി.സുഹൃത്തായ സന്തോഷുമായുള്ള വാട്‌സ്ആപ്പ് ചാറ്റിങിനിടെയാണ് ധന്യശ്രീ മുസ്‌ലിംകളെ ഇഷ്ടമാണെന്നു പറഞ്ഞ് സന്ദേശമയച്ചത്. ഇതു കണ്ട സന്തോഷ് വിദ്യാര്‍ഥിനിയെ ശകാരിക്കുകയും മുസ്‌ലിംകളുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തു. ഇതുകൂടാതെ, ഇയാള്‍ വിദ്യാര്‍ഥിനി  അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ബജ്‌രംഗ്ദള്‍, വിഎച്ച്പി നേതൃത്വത്തിന് അയച്ചുനല്‍കുകയും ചെയ്തു. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥിനിക്കും മാതാവിനുമെതിരേ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ബിജെപി യൂത്ത് വിങ് ലീഡര്‍ അനില്‍ രാജടക്കമുള്ള സംഘം ഇവരുടെ വീട്ടില്‍ വരുകയും മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് എസ്പി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss