|    Dec 17 Sun, 2017 12:23 am
FLASH NEWS

ബിജെപി നിയന്ത്രണത്തിലുള്ള പെരഡാല ബാങ്കില്‍ 10.10 ലക്ഷത്തിന്റെ മുക്കുപണ്ട തട്ടിപ്പ്

Published : 1st July 2016 | Posted By: SMR

കാസര്‍കോട്: ബിജെപി നിയന്ത്രണത്തിലുള്ള പെര്‍ഡാല സര്‍വീസ് സഹകരണബാങ്കില്‍ 10.10 ലക്ഷത്തിന്റെ മുക്കുപണ്ട പണയതട്ടിപ്പ് കണ്ടെത്തി. ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തുന്നുവെന്നറിഞ്ഞ് ബാങ്ക് ഭരണസമിതി ജോയിന്റ് രജിസ്ട്രാര്‍ കെ സുരേന്ദ്രനെ കണ്ട് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ച് പരിശോധന നടത്തുന്നതിനിടയില്‍ അന്വേഷണസംഘം ബാങ്കില്‍ നിന്നും വിവിധ കാലയളവില്‍ മുക്കുപണ്ടം പണയംവച്ച വ്യാജരസീത് കണ്ടെത്തി. മുക്കുപണ്ടം ഇടപാടുകാര്‍ തിരിച്ചെടുത്തതായുള്ള വ്യാജരസീതാണ് കണ്ടെത്തിയത്.
അന്വേഷണസംഘത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും മുക്കുപണ്ട പണയതട്ടിപ്പിനും ബാങ്കിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച റിപോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ സുരേന്ദ്രന്‍ തേജസിനോട് പറഞ്ഞു. ജില്ലയിലെ സഹകരണബാങ്കുകളില്‍ പരിശോധന നടത്തുന്നതിനിടയില്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ ഭരണസമിതി തന്നെ ഇടപെടുന്നത് ഇതാദ്യമായാണെന്ന് ജോയിന്റ് രജിസ്ട്രാര്‍ പി സുരേന്ദ്രന്‍ പറഞ്ഞു.
മുട്ടത്തൊടി സര്‍വീസ് സഹകരണബാങ്കില്‍ മുക്കുപണ്ടപണയതട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ സഹകരണബാങ്കുകളിലും ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതുവരെ ആറ് കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്.
സിപിഐ നിയന്ത്രണത്തിലുള്ള മഞ്ചേശ്വരം മജ്ബയല്‍ സര്‍വീസ് സഹകരണ ബാങ്ക്, കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കാലിക്കടവ് സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച്, പനയാല്‍ സര്‍വീസ് സഹകരണ സൊസൈറ്റി, പെരുമ്പള സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് ഇതിനകം മുക്കുപണ്ടം പണയംവച്ച് ആറ്‌കോടിയിലേറെ രൂപ തട്ടിയെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss