|    Jul 27 Thu, 2017 12:14 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബിജെപി ദേശീയ കൗണ്‍സിലിന് ഇന്നു തുടക്കം

Published : 23rd September 2016 | Posted By: SMR

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ ഇന്ന് ആരംഭിക്കും. മൂന്നു ദിവസങ്ങളിലായി സരോവരം, കടപ്പുറം, റാവിസ് കടവ് റിസോര്‍ട്ട് എന്നിവിടങ്ങളാണ്  വേദിയാവുന്നത്. ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്നലെ കോഴിക്കോട്ടെത്തി. 1700 പ്രതിനിധികളാണ്  പങ്കെടുക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ബിജെപി കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള വിവിഐപികള്‍ ഇന്നെത്തും. പ്രധാനമന്ത്രിക്ക് കാബിനറ്റ് യോഗം വിളിക്കാനുള്ള സംവിധാനം അടക്കം ഒരുക്കിയിട്ടുണ്ട്. 24നു കടപ്പുറത്താണ് പൊതുസമ്മേളനം. 25നു സരോവരത്ത് 2500 പ്രതിനിധികള്‍ക്ക് കേരളീയ സദ്യയൊരുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക