|    Dec 11 Tue, 2018 4:07 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജെപി ദേശീയപാത ഉപരോധം: 200 പേര്‍ക്കെതിരേ പോലിസ് കേസ്

Published : 19th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല സന്ദര്‍ശനത്തിനിടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ദേശീയപാത ഉപരോധിച്ചു. ഇന്നലെ രാവിലെ വൈറ്റില ജങ്ഷനിലായിരുന്നു ഉപരോധസമരം. ഒന്നരമണിക്കൂറോളം റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിന് 200 പേര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പോലും പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ ആ വീഴ്ച മൂടിവയ്ക്കാനാണു ദര്‍ശനത്തിനെത്തുന്ന ഹിന്ദുനേതാക്കളെ തടയുന്നതെന്ന് എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ഇന്നലെ 10 മുതല്‍ ഒന്നരമണിക്കൂറോളം വൈറ്റില ജങ്ഷനിലാണ് യാത്രക്കാരെയും വാഹനങ്ങളെയും തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചത്.
കേരളത്തിലെ ഏറ്റവും തിരക്കുള്ള ട്രാഫിക് ജങ്ഷനില്‍ റോഡ് ഉപരോധിക്കുന്നതു തടഞ്ഞതോടെ പ്രതിഷേധക്കാര്‍ പോലിസിനോട് തട്ടിക്കയറിയത് നേരിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ഗതാഗതം തടസ്സപ്പെടുത്തി ദേശീയപാത ഉപരോധിച്ചതിന് കടവന്ത്ര പോലിസ് കേസെടുത്തത്. വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കു പോവുന്ന പാതയാണ് ഉപരോധിച്ചത്. ഇവരെ മാറ്റിയശേഷം മറ്റൊരു വഴിയിലൂടെ ഗതാഗതം തിരിച്ചുവിടാനുള്ള നീക്കവും സമരക്കാര്‍ തടഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss