|    Jul 20 Fri, 2018 10:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജെപി ദേശസ്‌നേഹം പഠിപ്പിക്കേണ്ട : പോപുലര്‍ ഫ്രണ്ട്‌

Published : 24th September 2017 | Posted By: fsq

 

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ ഭീകരസംഘടനയായ, ആര്‍എസ്എസിന്റെ രാഷ്ട്രീയമുഖമായ ബിജെപിയുടെ നേതാക്കള്‍ ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ്. മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി കോഴിക്കോട് നടന്ന പൊതു ചടങ്ങില്‍ പങ്കെടുത്തതിനെ പോപുലര്‍ ഫ്രണ്ടുമായി ബന്ധിപ്പിക്കുന്നതു ദുഷ്ടലാക്കോടെയാണ്.  രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായ ഒരു വ്യക്തിക്കു പോലും മുസ്‌ലിം വേദികളില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്ന തരത്തിലേക്കു കാര്യങ്ങള്‍ പോവുന്നത് അപകടമാണ്. രാജ്യത്തു നടന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഹിന്ദുത്വഭീകര സംഘടനയായ ആര്‍എസ്എസിന്റെ പ്രതിനിധികളാണു രാജ്യം ഭരിക്കുന്നത്. ഗുജറാത്തില്‍ ആയിരങ്ങളെ ചുട്ടുകൊന്നു വംശഹത്യക്കു നേതൃത്വം നല്‍കിയ നരേന്ദ്രമോദിയോടാണു ബിജെപി നേതാക്കള്‍ ചാരിത്ര്യപ്രസംഗം നടത്തേണ്ടത്. കലാപങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും പ്രതിചേര്‍ക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ഹിന്ദുത്വഭീകരതയുടെ വക്താക്കള്‍ ദേശസുരക്ഷ പുലമ്പുന്നതു കൗതുകകരമാണ്. ഒറ്റുകൊടുക്കാതെയും മാപ്പെഴുതിക്കൊടുക്കാതെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രയത്‌നിച്ചവരുടെ പിന്‍മുറക്കാരാണു പോപുലര്‍ ഫ്രണ്ട്. നിയമവ്യവസ്ഥയ്ക്കകത്തു നിന്നാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യസമര കാലത്ത് വഞ്ചകരും ഒറ്റുകാരുമായവര്‍ പഴുതുകളിലൂടെ അധികാരത്തിലെത്തിയ ശേഷം ദേശീയതയുടെ കുത്തക ഏറ്റെടുത്തിരിക്കുകയാണ്. ആര്‍എസ്എസും ബിജെപിയും നടത്തുന്ന ഭീകരതയ്‌ക്കെതിരേ രാജ്യം ഒരുമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏതൊക്കെ പരിപാടികളില്‍ താന്‍ പങ്കെടുക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ഏതൊരാള്‍ക്കുമുണ്ട്. മുസ്‌ലിമായിപ്പോയതിന്റെ പേരില്‍ മാത്രം ഹാമിദ് അന്‍സാരിക്ക് അതു വകവച്ചു നല്‍കില്ലെന്നു പറയുന്നതു വംശീയ അധിക്ഷേപമാണ്. 10 വര്‍ഷക്കാലം രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായ ബഹുമാന്യവ്യക്തിയെ അപമാനിച്ച ബിജെപി നേതാവ് പി രഘുനാഥിനെതിരേ വംശീയാധിക്ഷേപത്തിനു കേസെടുക്കണമെന്നും പി കെ ലത്തീഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss