|    Dec 16 Sat, 2017 2:47 pm
FLASH NEWS
Home   >  National   >  

ബിജെപി തങ്ങളുടെ മുഖ്യശത്രു: ശിവസേന

Published : 31st October 2017 | Posted By: shins

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും ബിജെപിയെ തള്ളിയും ശിവസേന രംഗത്ത്. രാഹുല്‍ ഗാന്ധിയെ ജനങ്ങള്‍ കേള്‍ക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയെന്നും ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
2014 മുതല്‍ രാഹുല്‍ ഗാന്ധിക്ക് മാറ്റങ്ങള്‍ വന്നിരിക്കുന്നു. രാഹുല്‍ ജനങ്ങള്‍ സ്വീകരിക്കുന്ന നേതാവായി മാറി. മഹാരാഷ്ട്രയില്‍ ബിജെപിയുടേതാണ് സര്‍ക്കാര്‍. സര്‍ക്കാറിനെ ശിവസേന പിന്തുണക്കുന്നു എന്നു മാത്രം. എന്നാല്‍ കോണ്‍ഗ്രസിനെയും എന്‍.സി.പിയെയുമല്ല, ബി.ജെ.പിയെയാണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക