|    Jul 21 Fri, 2017 10:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിജെപി-ഡിവൈഎഫ്‌ഐ സംഘര്‍ഷം; ഒറ്റപ്പാലത്ത് അഞ്ച്‌പേര്‍ക്ക് വെട്ടേറ്റു

Published : 14th October 2016 | Posted By: SMR

പാലക്കാട്: ഹര്‍ത്താലിന്റെ മറവില്‍ ജില്ലയില്‍ വ്യാപക അക്രമം. ഒറ്റപ്പാലം കണ്ണിയംപുറത്ത് ബിജെപി-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്കു പരിക്ക്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കണ്ണിയംപുറം സ്വദേശികളായ കിരണ്‍, സുജിത്, ശിവരാജ്, കാര്‍ത്തികേയന്‍, വിഷ്ണുരാജ് എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹര്‍ത്താലിനോടനുബന്ധിച്ച് ഇന്നലെ രാവിലെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രകടനത്തിനിടെ സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകനായ കൃഷ്ണദാസിന് ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദനത്തില്‍ കേള്‍വിശക്തി നഷ്ടപ്പെട്ടു.
കുഴല്‍മന്ദം ചിതലിയില്‍ കല്ലട എയര്‍ ബസ്സിനുനേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ആലത്തൂര്‍ പാടൂരില്‍ കോഴിക്കടയ്ക്കു നേരെ  ആക്രമണമുണ്ടായി. മണ്ണാര്‍ക്കാടിനടുത്ത് നൊട്ടന്‍മലയിലുണ്ടായ സംഘര്‍ഷത്തിലും നാലുപേര്‍ക്കു പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകര്‍ കട അടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കടയുടമ സമ്മതിച്ചില്ല. തുടര്‍ന്നു ബലമായി കട അടയ്ക്കുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകരിലൊരാള്‍ താഴെവീണു. ഇതോടെയാണു സംഘര്‍ഷമുണ്ടായത്. സംഭവമറിഞ്ഞു കൂടുതല്‍ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തി.തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി ഇരു വിഭാഗത്തെയും വിരട്ടിയോടിച്ചു. പ്രജിത്ത് (20), പ്രമോദ് (22) എന്നിവരെ താലൂക്ക് ആശുപത്രിയിലും നൗഫല്‍ (22), റഷീദ് (46) എന്നിവരെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തെങ്കരിയില്‍ സിഐടിയുവിന്റെ താല്‍ക്കാലിക ഷെഡ് തീയിട്ട് നശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക