|    Dec 17 Mon, 2018 6:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വെറുതെ വീരവാദം പറയുന്നയാള്‍: സുപ്രിം കോടതി

Published : 23rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബിജെപി ഡല്‍ഹി ഘടകം പ്രസിഡന്റും പാര്‍ലമെന്റ് അംഗവുമായ മനോജ് തിവാരി വെറുതെ വീരവാദം പറയുന്ന ആളാണെന്നു സുപ്രിംകോടതി. സുപ്രിംകോടതി നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെ അടച്ചുപൂട്ടിയ അനധികൃത കെട്ടിടത്തിന്റെ പൂട്ട് തകര്‍ത്തതിന് തിവാരിക്കെതിരേയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയാണ് സുപ്രിംകോടതിയുടെ പരാമര്‍ശം.
വെറുതെ വീരവാദം പറയുന്ന ആളും ലക്ഷ്യമില്ലാത്ത വിമതനുമാണ് അദ്ദേഹമെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. എന്നാല്‍, മനോജ് തിവാരിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ സുപ്രിംകോടതി വേണ്ടെന്നുവച്ചിട്ടുണ്ട്.
കാരണമില്ലാതെ വിപ്ലവകാരിയാവുകയാണ് മനോജി തിവാരിയെന്നും കോടതി വിമര്‍ശിച്ചു. ഒരു ജനപ്രതിനിധിയായ മനോജ് തിവാരി നിയമം കൈയിലെടുത്തതില്‍ അതീവമായ ദുഃഖമുണ്ടെന്നും ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത, എസ് അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss