|    Dec 11 Mon, 2017 6:02 am
Home   >  Todays Paper  >  page 7  >  

ബിജെപി ജയം : 70 വര്‍ഷം മുസ്്‌ലിംകളെ വഞ്ചിച്ചവര്‍ക്ക് പാഠം- ഉവൈസി

Published : 20th March 2017 | Posted By: fsq

 

കിഷന്‍ഗഞ്ച് (ബിഹാര്‍): ഉത്തര്‍പ്രദേശില്‍ ബിജെപി നേടിയ വിജയം കഴിഞ്ഞ 70 വര്‍ഷമായി മുസ്്‌ലിംകളെ വഞ്ചിച്ചവര്‍ക്കു വലിയ പാഠമാണെന്ന് ആള്‍ ഇന്ത്യ മജ്്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി. കിഷന്‍ഗഞ്ചില്‍ പര്യടനം നടത്തിയ ശേഷം പാര്‍ട്ടി ഓഫിസില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.ഉത്തര്‍പ്രദേശില്‍ തന്റെ പാര്‍ട്ടി ബിജെപിയെ സഹായിച്ചുവെന്ന ആരോപണത്തെ ഉവൈസി ചോദ്യംചെയ്തു. തന്റെ പാര്‍ട്ടി മല്‍സരിക്കാത്ത ഉത്തരാഖണ്ഡിലെയും ഒഡീഷയിലെയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മതനിരപേക്ഷത പ്രസംഗിക്കുന്ന മതനിരപേക്ഷ കക്ഷികള്‍ എന്തുകൊണ്ട് പരാജയപ്പെട്ടു. മുസ്്‌ലിംകളുടെ ദുരിതത്തിന് ഈ പാര്‍ട്ടികള്‍ കാരണക്കാരാണെന്ന് സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് തുറന്നുകാണിക്കുന്നുണ്ട്.  ആര് മുഖ്യന്ത്രിയായാലും അയാള്‍ ഭരണഘടനയും നിയമങ്ങളും അംഗീകരിക്കണം. ഒരുനാള്‍ ജനങ്ങള്‍ തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്നും ഉവൈസി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക