|    Apr 29 Sat, 2017 12:56 pm

ബിജെപി ജനപ്രതിനിധികളോട് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ മോദിയുടെ നിര്‍ദേശം

Published : 29th November 2016 | Posted By: mi.ptk

_modi_

ന്യൂഡല്‍ഹി: ബിജെപി എംപിമാരോടും എംഎല്‍എമാരോടും അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. നവംബര്‍ 8  മുതല്‍ ഡിസംബര്‍ 31 വരെ നടത്തിയ ബാങ്ക് ഇടപാടുകളുടെ രേഖകള്‍ സമര്‍പ്പിക്കാനാണ് മോദി നിര്‍ദേശിച്ചിരിക്കുന്നത്. അക്കൗണ്ട് വിവരങ്ങള്‍ 2017 ജനുവരി 1ന്  പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് കൈമാറണമെന്നാണ് നിര്‍ദേശം. ചൊവ്വാഴ്ച രാവിലെ നടന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രി  ഇക്കാര്യം ആവശ്യപ്പെട്ടത്.

നവംബര്‍ 8നാണ് 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍ലിച്ച മോദി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ തീരുമാനം ബി.ജെ.പി നേതാക്കള്‍ക്ക് നേരത്തെ  അറിഞ്ഞുവെന്നും അവര്‍ വന്‍തോതില്‍ പണം അക്കൗണ്ടുകളില്‍ നിക്ഷേപിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പുതിയ നിര്‍ദേശം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day