|    Sep 20 Thu, 2018 6:35 am
FLASH NEWS
Home   >  Kerala   >  

ബിജെപി കൗണ്‍സിലറുടെ പിന്തുണയോടെ മഞ്ചേരി നഗരസഭ ഗോവധ നിരോധനത്തിനെതിരെ പ്രമേയം പാസാക്കി

Published : 27th May 2017 | Posted By: G.A.G

മഞ്ചേരി : ബിജെപി കൗണ്‍സിലറുടെ പിന്തുണയില്‍ മഞ്ചേരി നഗരസഭ ഗോവധ നിരോധനത്തിനെതിരെ പ്രമേയം പാസാക്കി. കൗണ്‍സിലിലെ ഏക ബിജെപി അംഗമായ പിജി ഉപേന്ദ്രനാണ് കേന്ദ്രനേതൃത്വത്തിനെതിരായ സംയുക്ത പ്രമേയത്തെ പിന്തുണച്ചത്. സിപിഎം കൗണ്‍സിലര്‍ അഡ്വ. കെ ഫിറോസ് ബാബുവാണ് പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫ് ഭരണസമിതിയിലെ വൈസ് ചെയര്‍മാന്‍ വിപി ഫിറോസ് പിന്തുണച്ചു.
അതേസമയം താന്‍ പ്രമേയത്തിനെതിരെ വിയോജനക്കുറിപ്പ് നല്‍കിയിരുന്നതായി ഉപേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഉപേന്ദ്രന്റെ ഒരു വിയോജനക്കുറിപ്പും ലഭിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ വിഎം സുബൈദ പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss