|    Aug 19 Sat, 2017 10:54 am

‘ബിജെപി ക്രിമിനല്‍ സംഘത്തിന്റെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം’

Published : 6th August 2017 | Posted By: fsq

 

പേരാമ്പ്ര: ബിജെപി ക്രിമിനല്‍ സംഘം ഭീഷണിപ്പെടുത്തി പണപ്പിരിവും ഗുഢാ അഴിഞ്ഞാട്ടവും അവസാനിപ്പിക്കണമെന്നും കഴിഞ്ഞ ബുധനാഴ്ച കല്ലോട്ട് വച്ച് കാര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ശിക്ഷിക്കണമെന്നും യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കന്നുകാലികളെ കയറ്റിക്കൊണ്ട് വരുന്ന വാഹനങ്ങള്‍ തടയുക, രാത്രി അസമയങ്ങളില്‍ ദീര്‍ഘദൂര വാഹനങ്ങള്‍ കൊള്ളയടിക്കുക എന്നിവ ക്രൂരവിനോദമാക്കിയ ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.  ആര്‍ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം പി സിറാജ്, കെ പി റസാക്ക്, സഈദ് അയനിക്കല്‍, കെ സി മുഹമ്മദ്, സി കെ ഹാഫിസ്, കെ എം അര്‍ഷാദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക