|    Dec 12 Wed, 2018 9:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി ക്രിമിനലുകളെ ഭാരവാഹികളാക്കുന്നു: എന്‍സിപി

Published : 5th December 2018 | Posted By: kasim kzm

മുംബൈ: മഹാരാഷ്ട്രയില്‍ ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കാന്‍ ക്രിമിനലുകളെ ബിജെപി പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി). അധോലോക രാജാവ് ഛോട്ടാരാജന്റെ സംഘത്തിലെ കൂട്ടാളികളെ ബിജെപി ഭാരവാഹികളാക്കിയിട്ടുണ്ടെന്ന് എന്‍സിപി ദേശീയ വക്താവ് നവാബ് മാലിക് ആരോപിച്ചു. ഈ മാസം ഒമ്പതിന് നടക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണം നടത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഛോട്ടാരാജന്റെ ബന്ധു രാഹുല്‍ വലൂഞ്ചിനെ ബിജെപി മൂന്നു വര്‍ഷം മുമ്പ് ഭാരവാഹിയാക്കി എന്ന മാധ്യമ റിപോര്‍ട്ടുകള്‍ പരാമര്‍ശിച്ചാണ് മാലിക് ഇക്കാര്യം പറഞ്ഞത്. ഗുണ്ടകളെ സന്ന്യാസിമാരാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. അതിനാലാണ് അത്തരക്കാരെ വാല്‍മീകിമാരാക്കാനുള്ള നടപടി ബിജെപി തുടങ്ങിയത്- അദ്ദേഹം പറഞ്ഞു.
ക്രിമിനലുകളെ പാര്‍ട്ടിയിലെടുക്കുന്നതിനെതിരേ വിമര്‍ശനമുയര്‍ന്നപ്പോഴായിരുന്നു അവരെ നന്നാക്കുന്നതിന് വേണ്ടിയാണ് നടപടിയെന്ന് അന്ന് ഗഡ്കരി പറഞ്ഞിരുന്നത്. അതേസമയം, മാലിക്കിന്റെ ആരോപണം മഹാരാഷ്ട്ര ബിജെപി വക്താവ് കേശവ് ഉപാധ്യായ തള്ളി. അക്രമരാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍ എന്‍സിപിയാണെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss