|    Jul 18 Wed, 2018 12:32 pm
FLASH NEWS
Home   >  Kerala   >  

ബിജെപി ഓഫീസ് തകര്‍ത്ത സംഭവം: അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 17th September 2017 | Posted By: mi.ptk

നീലേശ്വരം: നീലേശ്വരത്ത് ബി ജെ പി ഓഫീസ് തകര്‍ത്ത കേസില്‍ അഞ്ച് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.നീലേശ്വരം മേല്‍പാലത്തിനു സമീപത്തെ ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് തകര്‍ത്ത കേസിലാണ് അറസ്റ്റ്.കൂവാറ്റി മുണ്ട്യത്താള്‍ ഹൗസിലെ എം. അരുണ്‍ രാജ് (19), പറയങ്ങാട്ടില്‍ ഹൗസിലെ സി. ഗോപി (33), ടി.കെ. സുധീഷ് (27), കോട്ടക്കുന്ന് കച്ചാലത്തുവളപ്പിലെ കെ. രാജീവ് (39), ചായ്യോം നരിമാളം കോളിക്കുന്ന് ഹൗസിലെ കെ.രവി (42) എന്നിവരാണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ബിജെപി ശക്തികേന്ദ്രമായ കോട്ടപ്പാറയില്‍ ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ യുവജന പ്രതിരോധ സംഗമത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് നീലേശ്വരത്തെ ബിജെപി ഓഫീസിന് നേരായ ആക്രമണം. കേസിലെ പ്രതികളെ പിടികൂടിയില്ലെങ്കില്‍ 20ന് നീലേശ്വരം പൊലീസ് സ്‌റ്റേഷനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നു ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി  പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളെ പിടികൂടാന്‍ പോലീസ് നടപടി സ്വീകരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss