|    Mar 28 Tue, 2017 9:31 pm
FLASH NEWS

ബിജെപി ഓഫീസ് ആക്രമണം; കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Published : 8th September 2016 | Posted By: mi.ptk

bjp-offfice-attack

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസിന് നേരെ ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.  കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കന്റോണ്‍മെന്റ് എസി കെഇ ബൈജുവാണ് കേസ് അന്വേഷിക്കുന്നത്. ഇതിനായി ആറ് പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രത്രിയോടെയാണ് തിരുവനന്തപുരം കുന്നുകുഴിയിലെ ബിജെപി സംസ്ഥാന ഓഫീസിന് നേരെ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയ ആള്‍ ഓഫീസിനടുത്ത് വണ്ടി വേഗതകുറക്കുന്നതും നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിക്കുന്നതുമായ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ദൃശ്യത്തില്‍ ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day