|    Jun 19 Tue, 2018 9:52 pm
Home   >  National   >  

ബിജെപി ഓഫീസില്‍ ദേശീയപതാക തലതിരിച്ചുയര്‍ത്തി;അടിവസ്ത്രം തലതിരിച്ചിടുന്നതുപോലെയെന്ന് വിശദീകരണം

Published : 27th January 2017 | Posted By: mi.ptk

ranjith-das-bjp-asam

ഗുവാഹത്തി:ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച് അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ദാസ്.റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഗുവാഹത്തിയില ബിജപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ദേശീയ പതാക തലതിരിച്ചുയര്‍ത്തിയത്.ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് രഞ്ജിത് ദേശീയ പതാകയെ  അടിവസ്ത്രത്തോട് ഉപമിച്ചത്.
ദേശീയപതാക തലതിരിച്ച് ഉയര്‍ത്തിയത് കാര്യമാക്കേണ്ടെന്നും ചില ദിവസങ്ങളില്‍ താന്‍ അടിവസ്ത്രം തലതിരിച്ച് ധരിക്കുന്നതുപോലെയുള്ള അബദ്ധമാണ് സംഭവിച്ചതെന്നുമായിരുന്നു രഞ്ജിത് ദാസിന്റെ വിശദീകരണം.ബോധപൂര്‍വ്വം വരുത്തിയ ഒരു പിഴവ് മൂലമല്ല ദേശീയ പതാക തലകീഴായി ഉയര്‍ത്തിയതെന്നും തെറ്റ് കണ്ടെത്തിയ ഉടന്‍ തന്നെ തിരുത്തിയതായും ദാസ് കൂട്ടിച്ചേര്‍ത്തു. മറ്റൊരാളുടെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ തന്റെ പേരിലാക്കി ആഘോഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss