|    Aug 20 Sun, 2017 9:49 am
Home   >  Todays Paper  >  Page 4  >  

ബിജെപി ഓഫിസ് ആക്രമണം : ജാമ്യഹരജിയില്‍ വിധി ഇന്ന്

Published : 9th August 2017 | Posted By: fsq

 

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫിസ് ആക്രമിച്ച കേസില്‍ നാലുപ്രതികളുടെയും ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി.  തിരുവനന്തപുരം രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നു വിധി പറയും. പ്രതികളായ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കോര്‍പറേഷന്‍ കൗണ്‍സിലറുമായ ഐ പി ബിനു, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണ, ജെറിന്‍, സുകേശ് എന്നിവരാണ് പ്രതികള്‍. കഴിഞ്ഞ 28നാണ് ബിജെപി ഓഫിസിനു നേരെ ആക്രമണമുണ്ടായത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേതുള്‍പ്പെടെ അറ് കാറുകള്‍ അടിച്ചു തകര്‍ക്കുകയും ഓഫിസിന്റെ ജനല്‍ചില്ലുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഓഫിസ് ആക്രമണത്തിനു പുറമെ, സുരക്ഷാ ഡ്യൂട്ടിയിലുള്ള പോലിസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, ചീത്തവിളിച്ചു എന്നീ കേസുകളാണ് പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തത്. അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലുള്ള വീട് ആക്രമിച്ച കേസിലെ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ശബരി എസ് നായര്‍, ബെഞ്ചന്‍ എന്ന കിരണ്‍ബാബു, അരുണ്‍, മനോജ്, സന്തോഷ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി കെ സുരേഷാണ് ജാമ്യം അനുവധിച്ചത്. തിരുവനന്തപുരം റീജ്യനല്‍ ട്രാന്‍സ്്‌പോര്‍ട്ട് ഓഫിസറും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും നല്‍കിയ റിപോര്‍ട്ട് അനുസരിച്ച് 56,000 രൂപയുടെ നഷ്ടമാണ് ആക്രമണത്തില്‍ സംഭവിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക