|    Dec 18 Tue, 2018 12:55 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി എംപി സാവിത്രി ഭായ് ഫുലെ പാര്‍ട്ടി വിട്ടു

Published : 7th December 2018 | Posted By: kasim kzm

ലഖ്‌നോ: ബിജെപിയുടെ പ്രമുഖ നേതാവും എംപിയുമായ സാവിത്രി ഭായ് ഫുലെ പാര്‍ട്ടി വിട്ടു. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് സാവിത്രി ഭായ് ഫുലെയുടെ രാജി. ബിജെപി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും സാവിത്രി ഭായ് ഫുലെ പ്രതികരിച്ചു. ബഹ്‌റൈച്ചില്‍ നിന്നുള്ള എംപിയാണ് സാവിത്രി.
ബിജെപിയുടെ ജനവിരുദ്ധ ദലിത് വിരുദ്ധ നയങ്ങള്‍ക്കെതിരേ നേരത്തെ തന്നെ പരസ്യ നിലപാടെടുത്ത വ്യക്തിയാണ് ഇവര്‍. ഹനുമാന്‍ ദലിതനാണെന്ന യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെയും സാവിത്രി ഭായ് രംഗത്തെത്തിയിരുന്നു. തൊഴില്‍രംഗത്ത് ദലിതര്‍ക്കുള്ള സംവരണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ ദലിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചെന്നും സാവിത്രി ഭായ് ഫുലെ തുറന്നടിച്ചിരുന്നു. എല്ലാവരുടെയും വികസനം ഉറപ്പുനല്‍കിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ ദലിത് പിന്നാക്ക വിഭാഗക്കാര്‍ ഇപ്പോഴും ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണ്. പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ട് ലഖ്‌നോയില്‍ ഞാന്‍ റാലി സംഘടിപ്പിച്ചിരുന്നു. അവരുടെ അവകാശങ്ങള്‍ അവര്‍ക്ക് ലഭിച്ചില്ലെങ്കില്‍ ലഭിക്കും വരെ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്നും സാവിത്രി ഫുലെ പറഞ്ഞു.
അതേസമയം സാവിത്രി ഫുലെയുടെ ആരോപണം വ്യക്തിതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും അവര്‍ പറയുന്ന കാര്യങ്ങളിലൊന്നും കഴമ്പില്ലെന്നുമായിരുന്നു യുപി ബിജെപി വക്താവ് രാകേഷ് തൃപതിയുടെ പ്രതികരണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss