|    Jun 23 Sat, 2018 4:24 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ബിജെപി എംപി വയോധികനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്

Published : 28th March 2016 | Posted By: RKN

അഹ്മദാബാദ്: ബിജെപി എംപി വിത്തല്‍ റഡാഡിയ മതപരിപാടിക്കിടെ വയോധികനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. എംപിയുടെ പരാക്രമം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഗുജറാത്തിലെ പോര്‍ബന്തര്‍ മണ്ഡലത്തെയാണ് റഡാഡിയ പ്രതിനിധാനം ചെയ്യുന്നത്.മത ചടങ്ങിനായി ഒരുക്കിയ താല്‍ക്കാലിക കൂടാരത്തില്‍ ഇരുന്ന വയോധികനെ റഡാഡിയ സമീപിക്കുന്നതും മര്‍ദ്ദിക്കുന്നതുമാണ് വീഡിയോ ദൃശ്യത്തിലുള്ളത്. തന്നെ കൊല്ലരുതെന്ന് വയോധികന്‍ യാചിക്കുന്നുമുണ്ട്. വയോധികന്റെ വസ്തുക്കള്‍ റഡാഡിയ എടുക്കുന്നതും അയാളോട് സ്ഥലം വിടാന്‍ കല്‍പ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രാജ്‌കോട്ട് ജില്ലയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍, വൃദ്ധനെ മര്‍ദ്ദിച്ചുവെന്ന ആരോപണം റഡാഡിയ നിഷേധിച്ചു. വീഡിയോയില്‍ കണുന്നത് മരിച്ച ചടങ്ങില്‍ അന്ധവിശ്വാസം പരത്താന്‍ ശ്രമിച്ച ആളെയാണെന്ന് അദ്ദേഹം പറഞ്ഞു. വയോധികനോട് സ്ഥലം വിടാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്ന് റഡാഡിയ പറഞ്ഞു.  2012ല്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ച ടോള്‍ ബൂത്ത് ജീവനക്കാരനെ തോക്കുചൂണ്ടി കൊല്ലുമെന്ന് റഡാഡിയ ഭീഷണി മുഴക്കിയത് വിവാദമായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss