|    Dec 18 Mon, 2017 2:40 pm
Home   >  Todays Paper  >  page 7  >  

ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ സൈന്യത്തിലേക്ക്

Published : 28th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ബിജെപി എംപിയും ബിസിസിഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂര്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ ചേരുന്നു. സ്ഥിരം ഓഫിസറായി വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ സൈന്യത്തില്‍ കമ്മീഷന്‍ ചെയ്യുക. ചണ്ഡീഗഡില്‍ നടത്തിയ പരീക്ഷയിലും കൂടിക്കാഴ്ചയിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്. ഭോപ്പാലിലായിരുന്നു പരിശീലനം. സ്ഥിരം ഓഫിസറെന്ന നിലയില്‍ അദ്ദേഹത്തിനു നിര്‍ബന്ധിതമായ പ്രത്യേക പരിശീലനം നിര്‍വഹിക്കേണ്ടിവരും. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ മണ്ഡലത്തെയാണ് ഠാക്കൂര്‍ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നത്. വര്‍ഷത്തില്‍ ഒരു മാസമാണ് ടെറിട്ടോറിയല്‍ ആര്‍മിയിലെ അംഗങ്ങള്‍ പരിശീലനം നല്‍കുന്നത്. അടിയന്തരസാഹചര്യങ്ങളില്‍ രാഷ്ട്രത്തിന്റെ പ്രതിരോധത്തിനായി ഈ സേനയിലെ അംഗങ്ങളെ വിന്യസിക്കാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss