|    Jul 24 Mon, 2017 4:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി എംപിക്ക് യാത്രചെയ്യാന്‍ പ്രത്യേക തീവണ്ടി

Published : 3rd June 2016 | Posted By: SMR

ഭോപ്പാല്‍: വിമാനയാത്ര മുടങ്ങാതിരിക്കാന്‍ ബിജെപി എംപി യാത്ര ചെയ്തത് പ്രത്യേക തീവണ്ടിയില്‍. നിലവിലുള്ള റെയില്‍വേ നിയമത്തില്‍ എംപിമാര്‍ക്ക് പ്രത്യേക തീവണ്ടി അനുവദിക്കാന്‍ വകുപ്പില്ലെന്നിരിക്കെയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള എംപി പൂനം മഹാജന്‍ ബീനാ ജില്ലയില്‍ നിന്ന് ഭോപ്പാലിലേക്ക് പ്രത്യേക തീവണ്ടിയില്‍ യാത്ര ചെയ്തത്.
ഈ തീവണ്ടിക്ക് കടന്നുപോവാന്‍ വേണ്ടി 90 മിനിറ്റ് സമയം പല തീവണ്ടികളും വഴിയില്‍ പിടിച്ചിട്ടുവെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എംപി ബീനാ സ്റ്റേഷനില്‍ നിന്നു യാത്ര തിരിച്ചത്. ഭോപ്പാലില്‍ നിന്നു മുംബൈക്കുള്ള വിമാനം മുടങ്ങാതിരിക്കാനായിരുന്നു ചട്ടവിരുദ്ധമായി പ്രത്യേക തീവണ്ടി ഉപയോഗിച്ചത്. അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകളാണ് പൂനം. എന്നാല്‍, എംപിക്കു വേണ്ടി റെയില്‍വേ പ്രത്യേക പരിഗണനയൊന്നും നല്‍കിയിട്ടില്ലെന്നാണ് പശ്ചിമ മധ്യ റെയില്‍വേ ജനറല്‍ മാനേജര്‍ രമേശ് ചന്ദ്ര പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക