|    Jan 17 Tue, 2017 2:38 pm
FLASH NEWS

ബിജെപി എംപിക്ക് മര്‍ദനം: അഞ്ച് ശിവസേനക്കാര്‍ അറസ്റ്റില്‍

Published : 13th October 2016 | Posted By: SMR

മുംബൈ: ബിജെപി എംപി കിരിത് സോമയ്യയെയും പ്രവര്‍ത്തകരെയും ശിവസേനക്കാര്‍ ആക്രമിച്ചു. മുളുന്ദില്‍ സോമയ്യ സംഘടിപ്പിച്ച ചടങ്ങ് അലങ്കോലപ്പെടുത്തിയ ശിവസേനക്കാര്‍ അദ്ദേഹത്തെയും ബിജെപി പ്രവര്‍ത്തകരെയും മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു ശിവസേന പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.
നവരാത്രി ഉല്‍സവത്തോടനുബന്ധിച്ച് ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ (എംസിജിഎം) ‘അഴിമതി മാഫിയ’യുടെ കോലംകത്തിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചതാണ് ശിവസേനയെ പ്രകോപിപ്പിച്ചത്. ശിവസേനാപ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സ്ത്രീയടക്കം മൂന്നു പേര്‍ക്കു പരിക്കേറ്റു.
ചടങ്ങ് അലങ്കോലപ്പെടുത്തിയ ശിവസേനക്കാര്‍ കോലം എടുത്തുകൊണ്ടുപോയെന്നു സോമയ്യ പറഞ്ഞു. കോര്‍പറേഷനിലെ അഴിമതിക്കെതിരേ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷക്കാലമായി സേനാ-ബിജെപി സഖ്യമാണ് എംസിജിഎം ഭരിക്കുന്നത്. അടുത്ത വര്‍ഷമാദ്യം കോര്‍പറേഷനിലേക്കു വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്.
എന്നാല്‍, ആക്രമണത്തെ ശിവസേന ന്യായീകരിച്ചു.
കോര്‍പറേഷന്‍ അഴിമതിയുടെ കൂത്തരങ്ങാണെന്നാണ് സോമയ്യ ആരോപിക്കുന്നത്. വനിതാ പ്രവര്‍ത്തകരെയും ശിവസേനക്കാര്‍ ആക്രമിച്ചെന്ന് ബിജെപി നേതാവ് പ്രകാശ് ഗംഗാധരെ പറഞ്ഞു. സോമയ്യ രാവണനാണെന്നും അതിനാല്‍ കോലം കത്തിക്കാന്‍ അദ്ദേഹത്തിന് ധാര്‍മികാവകാശമില്ലെന്നും സേനാവക്താവ് അരവിന്ദ് ഭോസലെ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു തിന്‍മ തടയുക മാത്രമാണ് ചെയ്തത്. സ്ത്രീകളെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തിട്ടില്ല. ശിവസേന സ്ത്രീകളെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ്- അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക