|    Jul 19 Thu, 2018 5:22 pm
FLASH NEWS
Home   >  National   >  

ബിജെപി എംഎല്‍എയെ കൈയേറ്റം ചെയ്ത് ആര്‍എസ്എസ് എബിവിപി പ്രവര്‍ത്തകര്‍

Published : 10th September 2017 | Posted By: shadina sdna

ഹരിദ്വാര്‍: ഹരിദ്വാറിലെ ബിജെപി എംഎല്‍എയെ കൈയേറ്റം ചെയ്ത് എബിവിപി പ്രവര്‍ത്തകര്‍. ഗുരുകുല്‍ കന്‍ഗ്രി വിശ്വവിദ്യാലയത്തിലെ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം ബിജെപി എംഎല്‍എ സ്വാമി യതീശ്വരാനന്ദയാണെന്ന് ആരോപിച്ചായിരുന്നു എബിവിപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എംഎല്‍എ കൈയേറ്റം  ചെയ്തത്.
യതീശ്വരാനന്ദ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നുമായിരുന്നു എബിവിപിയുടെ ആരോപണം. ആശ്രമത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. ഇതിന് പിന്നാലെ എംഎല്‍എയെ പിന്തുണയക്കുന്നവരും എബിവിപി ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ കൈയ്യാങ്കളിയുണ്ടായി
സംഭവസ്ഥലത്തെത്തിയ പോലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബിജെപി എംഎല്‍എയുടെ പരാതിയില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസ് രജിസ്്റ്റര്‍ ചെയ്തു.
എബിവിപിയുടെശക്തികേന്ദ്രമായിരുന്നു ഗുരുകുല്‍ കന്‍ഗ്രി യൂനിവേഴ്‌സിറ്റി. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഫ്‌ലിയേറ്ററ്റ് നാഷനല്‍ സ്റ്റുഡന്റ് യൂനിയന്‍ ഓഫ് ഇന്ത്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിക്രം ബുള്ളര്‍ വന്‍വിജയം നേടിയിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ
വിജയത്തിന് കാരണം യതീശ്വരാനന്ദ മാത്രമാണെന്നും സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മത്സരിക്കാതെ അദ്ദേഹം എതിര്‍പാര്‍ട്ടിക്ക് വേണ്ടി വോട്ട് പിടിച്ചുവെന്നായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകരുടെ ആരോപണം.
എന്നാല്‍ എബിവിപിയുടേത് തികച്ചും തെറ്റായ ആരോപണമാണെന്നും യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു പ്രവര്‍ത്തനവും താന്‍ നടത്തിയിട്ടില്ലെന്നും യതീശ്വരാനന്ദ പ്രതികരിച്ചു. എംഎല്‍എയെ കൈയേറ്റം ചെയ്ത എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ സെക്ഷന്‍ 323, 504, 506,വകുപ്പുകള്‍ പ്രകാരം കേസ് രജിസറ്റര്‍ ചെയ്തതായി ഹരിദ്വാര്‍ എസ് പി മമത വോഹ്‌റ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss