|    Nov 18 Sun, 2018 8:34 pm
FLASH NEWS
Home   >  National   >  

ബിജെപി എംഎല്‍എയുടെ മകന്‍ ബലാല്‍സംഗം ചെയ്തു; പ്രതിയെ പിടിച്ചില്ലെങ്കില്‍ ആതമഹത്യ ചെയ്യുമെന്ന് യുവതി

Published : 11th May 2018 | Posted By: mtp rafeek


സഹാറന്‍പൂര്‍:  മെയ് 21ന് അകം പ്രതിയെ പിടികൂടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ബിജെപി എംഎല്‍എയുടെ മകന്‍ ബലാല്‍സംഗം ചെയ്തുവെന്ന് ആരോപിച്ചിരുന്ന യുവതി. യുപിയിലെ ബിജെപി എംഎല്‍എ റോഷന്‍ലാല്‍ വര്‍മയുടെ മകനെതിരേയാണ് ആരോപണം. കഴിഞ്ഞ രണ്ട് ദിവസമായി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയും സമ്മര്‍ദ്ദവുമുണ്ടെന്നും യുവതി പറയുന്നു.

എന്നാല്‍, തന്റെ പ്രതിഛായ തകര്‍ക്കാന്‍ സമാജ്‌വാദി പാര്‍ട്ടി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് യുവതിയുടെ ആരോപണമെന്നാണ് എംഎല്‍എയുടെ പ്രതികരണം. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി താന്‍ നീതി തേടി ഓരോ വാതിലിലും മുട്ടിക്കൊണ്ടിരിക്കുകയാണെന്നും പക്ഷേ യാതൊരു ഫലവുമുണ്ടായില്ലെന്നും യുവതി പറയുന്നു. എംഎല്‍എയെയും മകനെയും മെയ് 21ന് അകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

അതേ സമയം, യുവതിയുടെ സുരക്ഷ ശക്തമാക്കിയതായി പോലിസ് സൂപ്രണ്ട് എന്‍ നാച്ചിയപ്പ അറിയിച്ചു. തിങ്കളാഴ്ച്ച കലക്ട്‌റേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയ യുവതി എംഎല്‍എയുടെ മകന്‍ 2011ല്‍ തന്നെ ബലാല്‍സംഗം ചെയ്തതായും ബന്ദിയാക്കി വച്ചതായും ആരോപിച്ചു. എന്നാല്‍, ഇത് പഴയ കാര്യമാമെന്നും പോലിസ് വിഷയത്തില്‍ ശുദ്ധിപത്രം നല്‍കിയതാണെന്നും എംഎല്‍എ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss