|    Feb 19 Mon, 2018 5:41 pm
FLASH NEWS
Home   >  National   >  

ബിജെപി എംഎല്‍എയുടെ കാറില്‍ നിന്ന് മുസഫര്‍നഗര്‍ കലാപ ദൃശ്യങ്ങളുടെ സിഡി പിടികൂടി

Published : 18th January 2017 | Posted By: mi.ptk

Sangeet-Som

മീററ്റ്: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നടന്ന കലാപത്തിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി ബിജെപി നേതാവിന്റെ കാറില്‍ നിന്ന് പിടികൂടി.ഉത്തര്‍പ്രദേശ് നിയമസഭാംഗമായ സംഗീത് സോമിന്റെ തിരഞ്ഞെടുപ്പ് വാഹനത്തില്‍ നിന്നാണ് സിഡി പിടികൂടിയത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കലാപത്തിന്റെ ദൃശ്യങ്ങള്‍ സംഗീത് സോമിന്റെ കാറില്‍ പ്രദര്‍ശിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിഡി പിടികൂടിയത്. 2013ല്‍ മുസഫര്‍നഗറിലെ കവാള്‍ ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് സിഡിയിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിഡി കണ്ടെടുത്തത്. സിഡി പ്രദര്‍ശിപ്പിക്കാനായി വാഹനത്തില്‍ പ്രത്യേക സ്‌ക്രീന്‍ തയ്യാറാക്കിയിരുന്നു.
സിഡി പിടിച്ചെടുത്തതായും കാര്‍ ഡ്രൈവര്‍ ബിരേന്ദ്ര സിങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും സര്‍ക്കിര്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രപാല്‍ സിങ് പറഞ്ഞു.സിഡി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, സിഡിയില്‍ കലാപത്തിന്റെ ദൃശ്യങ്ങളൊന്നും ഇല്ലെന്ന് സംഗീത് സോം പറഞ്ഞു.മുസഫര്‍ നഗര്‍ കലാപത്തില്‍ കുറ്റാരോപിതനാണ് സംഗീത് സോം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss