|    Jul 22 Sat, 2017 4:21 pm
FLASH NEWS

ബിജെപി ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന്

Published : 14th July 2017 | Posted By: fsq

 

കാട്ടാക്കട: കേരള എന്‍ജിഒ യൂനിയന്‍ ഈമാസം 20ന് നടത്തുന്ന സെക്രട്ടേറിയേറ്റ് മാര്‍ച്ചിന്റെയും ധര്‍ണയുടേയും പ്രചരണാര്‍ഥം കാട്ടാക്കട ട്രഷറി കോമ്പുണ്ടില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും ബാനറുകളും ഹര്‍ത്താലിന്റെ മറവില്‍ നശിപ്പിച്ച ബിജെപി ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് കേരള എന്‍ജിഒ യൂനിയന്‍ ജില്ലാ സെക്രട്ടറി ബി അനില്‍കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാട്ടാക്കട താലൂക്ക് ആസ്ഥാനത്തുന്നിന്നും ട്രഷറിയിലേക്ക് ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി സെയ്ത് സബര്‍മതി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക