|    Jan 21 Sat, 2017 2:06 pm
FLASH NEWS

ബിജെപി അമേരിക്കന്‍ ജനതാപാര്‍ട്ടിയായെന്ന് ഗോവിന്ദാചാര്യ വിഭാഗം

Published : 20th September 2016 | Posted By: Navas Ali kn

bjp

കോഴിക്കോട്: ദേശീയതയുടെ പേരില്‍ ഊറ്റം കൊള്ളുന്ന ഭാരതീയ ജനതാപാര്‍ട്ടി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങളിലൂടെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന അമേരിക്കന്‍ ജനതാപാര്‍ട്ടിയായി മാറിയതായി ആര്‍എസ്എസ് മുന്‍ നേതാവ് ഗോവിന്ദാചാര്യയുടെ നേതൃത്വത്തിലുള്ള സ്വദേശി ആന്തോളന്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയതും  ഭക്ഷ്യവസ്തുക്കളുടെ ചില്ലറ വ്യാപാരത്തില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതും ആമസോണ്‍, കെഎഫ്‌സി, പിസഹട്ട്, വാള്‍മാര്‍ട്ട്, സബ്വെ എന്നീ അമേരിക്കന്‍ കുത്തകകളെ സഹായിക്കാനാണെന്നും അവര്‍ ആരോപിച്ചു. പല വിദേശനിക്ഷേപ പ്രശ്‌നങ്ങളിലും കോണ്‍ഗ്രസ്സിനെതിരേ ശക്തമായി പ്രതികരിച്ച ആര്‍എസ്എസ് അക്കാര്യം നരേന്ദ്രമോദി നടപ്പിലാക്കുമ്പോള്‍ പ്രതികരിക്കാതെ പിന്തുണയ്ക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ കെ വി ബിജു, ടി കെ പ്രേമചന്ദ്രന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 466 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക