|    Dec 19 Wed, 2018 7:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

‘ബിജെപി അപകടമോ ? തീരുമാനിക്കേണ്ടതു വോട്ടര്‍മാര്‍’

Published : 14th November 2018 | Posted By: kasim kzm

ചെന്നൈ: ബിജെപി അപകടകരമായ പാര്‍ട്ടിയാണോ എന്ന് വോട്ടര്‍മാര്‍ തീരുമാനിക്കുമെന്നു രജനീകാന്ത്. പ്രതിപക്ഷം ബിജെപിയെ അപകടകരമായ പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ചിരുന്നു. പ്രതിപക്ഷം ചിന്തിക്കുമ്പോള്‍ അത് ശരിയാവാനും തെറ്റാവാനും സാധ്യതയുണ്ടെന്ന് രജനീകാന്ത് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
ബിജെപിയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ നിലപാട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു വ്യക്തത വരുത്തിക്കൊണ്ടാണു ബിജെപി അപകടകരമായ പാര്‍ട്ടിയാണോ എന്നു ജനങ്ങള്‍ തീരുമാനിക്കുമെന്ന് താരം ഇന്നലെ പ്രതികരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപി അപകടകരമെന്ന് വിശ്വസിക്കുന്നതായാണു താന്‍ നേരത്തെ പറഞ്ഞത്. ബിജെപി അപകടകരമായ പാര്‍ട്ടിയാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കും. ഒരാള്‍ക്കെതിരെ 10 പേര്‍ ശബ്ദം ഉയര്‍ത്തുകയാണെങ്കില്‍ ആരാണ് ശക്തരെന്നു നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നും രജനീകാന്ത് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണോ, 10 നേതാക്കളേക്കാള്‍ ശക്തനെന്നാണോ ഇത് അര്‍ഥമാക്കുന്നതെന്നു ചോദിച്ചപ്പോള്‍ കൂടുതല്‍ വ്യക്തത വരുത്താനാവില്ലെന്നു രജനി പ്രതികരിച്ചു.
കഴിഞ്ഞ ഡിസംബര്‍ 31ന് രജനീകാന്ത് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ബിജെപിയുമായി രജനീകാന്ത് സഹകരിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താന്‍ ഇതുവരെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാത്തതിനാല്‍ ബിജെപിയെക്കുറിച്ച്് രാഷ്ട്രീയപരമായ അഭിപ്രായം തരാനാവില്ലെന്ന് രജനി പറഞ്ഞു.
സിനിമയിലെ ആളുകള്‍ പോലും അവര്‍ക്ക് എന്തൊക്കെ പറയാം, എന്തൊക്കെ പറയാന്‍ പറ്റില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗൗരവമായ പ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യമുണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss