|    Sep 25 Mon, 2017 6:30 am
FLASH NEWS
Home   >  National   >  

ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

Published : 24th January 2016 | Posted By: G.A.G

AMITSHAH

ന്യൂഡല്‍ഹി : ബിജെപി അഖിലേന്ത്യാ അധ്യക്ഷസ്ഥാനത്തേക്ക് അമിത് ഷായെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നു നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഷായുടെ പേര് നിര്‍ദേശിച്ചത്.
ഇതോടൊപ്പം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, അനന്ത് കുമാര്‍, ജെ പി നഡ്ഡ, വെങ്കയ്യനായിഡു, വസുന്ധരരാജെ, രഘൂബര്‍ദാസ്, ശിവരാജ് സിങ് ചൗഹാന്‍, തുടങ്ങിയവരും അമിത്ഷായുടെ പേര് നിര്‍ദേശിച്ചു. രാവിലെ പതിനൊന്നരയോടെയാണ് ഷാ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.  ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍  മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ അസാന്നിധ്യം ശ്രദ്ദേയമായി.

2014 ജുലായില്‍ അന്നത്തെ അധ്യക്ഷന്‍ രാജ്‌നാഥ് സിങ് കേന്ദ്രമന്ത്രിസഭയിലെത്തിയതോടെയാണ് അമിത് ഷാ ആദ്യമായി ദേശീയ അധ്യക്ഷനായത്. ഇന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ അമിത്ഷായ്ക്ക് അധ്യക്ഷസ്ഥാനത്ത് മൂന്നു വര്‍ഷത്തെ പൂര്‍ണ കാലാവധി ലഭിച്ചിരിക്കുകയാണ്. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുക ഷാ തന്നെയായിരിക്കുമെന്ന് ഉറപ്പായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക