|    Sep 24 Mon, 2018 9:00 am
FLASH NEWS
Home   >  National   >  

ബിജെപിയ്ക്ക് പ്രഹരം: കര്‍ണാടക ബിജെപി നേതാവ് ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത്

Published : 11th May 2018 | Posted By: sruthi srt

ബംഗളുരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബെല്ലാരിയിലെ ഖനി അഴിമതി കേസില്‍ ബിജെപി നേതാവ് ബി ശ്രീരാമലു സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസിന് കോഴ വാഗ്ദാനം ചെയ്യുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്ത് വിട്ടു. അഴിമതിക്കേസില്‍ മുന്‍ മന്ത്രി ജനാര്‍ദ്ദനന്‍ റെഡ്ഡി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അനുകൂല വിധി നേടാന്‍ മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകന് 160 കോടി രൂപ വാഗ്ദാനം ചെയ്യുന്നതാണ് വീഡിയോ. ശ്രീരാമലു ഈ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മല്‍സരിക്കുന്നുണ്ട്.

ബാദാമയില്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്കെതിരെയാണ് ശ്രീരാമലു മത്സരിക്കുന്നത്.2010 മെയ് പത്തിന് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ റെഡ്ഡി സഹോദരന്മാര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. 2010 ജനുവരിക്കും മെയ് മാസത്തിനുമിടയില്‍ നൂറ് കോടി രൂപ ജഡ്ജിക്ക് നല്‍കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss