|    Sep 23 Sun, 2018 4:34 pm
FLASH NEWS
Home   >  National   >  

ബിജെപിയെ വീഴ്ത്തി കര്‍ണാടക മോഡലില്‍ മേഘാലയ പിടിക്കാന്‍ കോണ്‍ഗ്രസ്

Published : 1st June 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: മേഘാലയയിലെ അമ്പാട്ടി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിയാനി ഡി ഷിറ വിജയിച്ചതോടെ 60 അംഗ നിയമസഭയില്‍ 21 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ അടുത്ത ദിവസം തന്നെ മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കും.കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച സമയത്ത് തന്നെ മേഘാലയയില്‍ വിജയിച്ചാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുമാത്രം ലഭിച്ച ബിജെപി മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി മേഘാലയയില്‍ സര്‍ക്കാര്‍ രൂപികരിക്കുകയായിരുന്നു. 20 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയ ബിജെപി, യുഡിപി (ആറ് സീറ്റ്) പിഡിഎഫ് (നാല്) എന്നിവരെ ഒപ്പം നിര്‍ത്തിയാണ് മന്ത്രിസഭ രൂപികരിച്ചത്. നിലവില്‍ കോണ്‍ഗ്രസ് സഖ്യത്തിന് 23 എംഎല്‍എമാരുണ്ട്. ര്‍ണാടകയിലേതുപോലെ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രിപദം സഖ്യകക്ഷികള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. എട്ട് അംഗങ്ങളെ കിട്ടിയാല്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യയാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss