|    Oct 20 Sat, 2018 10:27 pm
FLASH NEWS
Home   >  Kerala   >  

ബിജെപിയെ പുകഴ്ത്തി ഖമറുന്നിസ; ലീഗ് നടപടിക്ക്

Published : 5th May 2017 | Posted By: shins

 

തിരൂര്‍: ബി.ജെ.പി. കേരളത്തിനുള്ളിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റും സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് അധ്യക്ഷയുമായ ഡോ.ഖമറുന്നിസ അന്‍വര്‍. ബി.ജെ.പിക്ക് തന്റെ വീട്ടില്‍വെച്ച് പ്രവര്‍ത്തനഫണ്ട് കൈമാറിയായിരുന്നു ഖമറുന്നിസയുടെ പ്രസ്താവന. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.പി. പ്രദീപ്കുമാറിനാണ് പ്രവര്‍ത്തനഫണ്ട് കൈമാറിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഖമറുന്നിസ. നാടിന്റെ വളര്‍ച്ചയ്ക്ക് ബി.ജെ.പി. നല്ലകാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി തനിക്ക് കഴിയുംവിധം ചെറിയഫണ്ട് നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ ഒ.ബി.സി. മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി, ബി.ജെ.പി.സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ദേവീദാസന്‍, ശശി കറുകയില്‍, സുനില്‍ പരിയാപുരം, മനു മോഹന്‍ പങ്കെടുത്തു. ഖമറുന്നിസ ഫണ്ട് നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജം വര്‍ധിപ്പിക്കുമെന്ന് കെ.പി. പ്രദീപ്കുമാര്‍ പറഞ്ഞു. അതേസമയം, വിഷയം പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മായിന്‍ ഹാജി വ്യക്തമാക്കി. ബിജെപിയുമായി ഒരു സഹകരണത്തിനും ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss