|    Jan 17 Tue, 2017 12:28 pm
FLASH NEWS

ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടത് വലത് മുന്നണികള്‍ വോട്ട് മറിച്ചെന്ന് കുമ്മനം രാജശേഖരന്‍

Published : 17th May 2016 | Posted By: sdq

kummanam

തിരുവനന്തപുരം ജില്ലയിലെ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ യുഡിഎഫും എല്‍ഡിഎഫും കൂടി ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുമുന്നണികളും ഒത്തുകളിക്കുകയായിരുന്നുവെന്ന് കുമ്മനം ആരോപിച്ചു. നേമത്ത് തന്നെ പരാജയപ്പെടുത്താന്‍ യുഡിഎഫും എല്‍ഡിഎഫും വോട്ട് മറിച്ചെന്ന് ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ പറഞ്ഞു.
എന്നാലും താന്‍ 8000 വോട്ടിന് ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മണ്ഡലത്തിലെ കോണ്‍ഗ്രസ്സുകാരെ ബൂത്തുകളില്‍ കണ്ടില്ലെന്നും രാജഗോപാല്‍ ആരോപിച്ചു.
അതേസമയം, അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎം ഷാജിക്ക് വേണ്ടി ബിജെപിയും ആര്‍എസ്എസ്സും വോട്ട് മറിച്ചുവെന്ന് ഇടതുപക്ഷവും ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,871 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക