|    Jul 23 Sun, 2017 8:11 am
FLASH NEWS
Home   >  News now   >  

ബിജെപിയെ തടയുന്നതില്‍ ഇരുമുന്നണികള്‍ക്കും ആത്മാര്‍ഥതയില്ല: ഇ അബൂബക്കര്‍

Published : 10th May 2016 | Posted By: sdq

abu sahib

കൊണ്ടോട്ടി: ബിജെപിയെ തടയുന്നതില്‍ ഇരുമുന്നണികള്‍ക്കും ആത്മാര്‍ത്ഥതയില്ലെന്ന് എസ്ഡിപിഐ ദേശീയ സമിതി അംഗം ഇ അബൂബക്കര്‍ . ഫാഷിസത്തിന്റെ ഭീകരതയെ തടയാന്‍ ഒരുമിച്ച് നില്‍ക്കേണ്ട ഘടകങ്ങള്‍ അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. അഴിമതിയില്‍ ഇരുമുന്നണികളും ഒരു പോലെയാണ്. കരിനിയമമായ യുഎപിഎ കേരളത്തില്‍ നടപ്പാക്കിയ സിപിഎം ഇന്ന് ആ കരിനിയമത്തിന്റെ ഇരയാണ് എന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ കൊണ്ടോട്ടി മ ണ്ഡലം കണ്‍വന്‍ഷന്‍  ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.   നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ അല്‍ഭുതങ്ങള്‍ സംഭവിക്കാനിരിക്കുകയാണന്നും കേരളത്തിലെ പൗര സമൂഹം ജനവിരുദ്ധ മുന്നണികളെ തൂത്തെറിയാന്‍ തയ്യാറായിരിക്കുകയാണന്നും  ജനപക്ഷബദല്‍ തീര്‍ക്കാന്‍ എസ്ഡിപിഐ യെ വിജയിപ്പിക്കൂമെന്നും അദ്ദേഹം പറഞ്ഞു. നാസുറുദ്ദീന്‍ എളമരം,  മുജീബ് മാസ്റ്റര്‍, മന്‍സൂറലി, പിടി ബാപ്പു, സൈനുദ്ദീന്‍,  നവാസ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക