|    Jun 18 Mon, 2018 5:25 am
FLASH NEWS

ബിജെപിയെ എതിര്‍ക്കുന്നതില്‍ സിപിഎമ്മിന് ആത്മാര്‍ഥതയില്ല

Published : 22nd April 2018 | Posted By: kasim kzm

ബേക്കല്‍: രാജ്യത്ത് ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയെ തടയുന്ന കാര്യത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥതയില്ലെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ്് എംസി ഖമറുദ്ദീന്‍. മുസ്‌ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് പഠന ക്യാമ്പ് ഉണര്‍വ് 2018 ബേക്കല്‍ പുഴയോരത്ത് ബികെ അബ്ദുല്ല മാസ്റ്റര്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കലാപം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ ഈ ശ്രമത്തെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ്് ഹനീഫ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, കെഇഎ ബക്കര്‍, കെഎ അബ്ദുല്ല ഹാജി, ഹാരിസ് തൊട്ടി, ടിപി കുഞ്ഞബ്ദുല്ല ഹാജി, പിഎം അബ്ദുല്‍ ഖാദര്‍ ഹാജി സംസാരിച്ചു. സംഘാടനം സെഷനില്‍ സോളാര്‍ കുഞ്ഞാമദ് ഹാജി അധ്യക്ഷത വഹിച്ചു. കെഎം അബ്ദുല്‍ റഹ്മാന്‍ ഹാജി, ശാഫി ചാലിയം, ദുബൈ കെഎംസിസി ജില്ലാ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍, എഎം അബ്ദുല്‍ ഖാദര്‍, ഷക്കീല ബഷീര്‍, ബികെ ബഷീര്‍ പൂച്ചക്കാട് സംസാരിച്ചു.
രാഷ്ട്രീയം സെഷനില്‍ അന്‍സാരി ബേക്കല്‍ അധ്യക്ഷത വഹിച്ചു. എംബി ഷാനവാസ്, കോഴിക്കോട് ജില്ലാ മുസ്്‌ലിം ലീഗ് വൈസ് പ്രസിഡന്റ്്് എസ്പി കുഞ്ഞഹമ്മദ് വിഷയമവതരിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss