|    Oct 17 Tue, 2017 10:50 pm
FLASH NEWS

ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ കേരള സംസ്‌കാരം അനുവദിക്കില്ല: പിണറായി

Published : 24th April 2016 | Posted By: SMR

ഇലന്തൂര്‍: ബി ജെ പി യെ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ അകൗണ്ട് തുറക്കാന്‍ കേരളസംസ്‌കാരം അനുവദിക്കില്ലന്ന് സി പി എം, പി ബി അംഗം പിണറായി വിജയന്‍പറഞ്ഞു.
ഇലന്തൂരില്‍ ആറന്‍മുള മണ്ഡലം ഇടത് മുന്നണി സ്ഥാനാര്‍ഥി വീണ ജോര്‍ജ്ജിന്റെതിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത സംസ്‌കാരമാണ് കേരളത്തിന്റെത്. പക്ഷേഅകൗണ്ട് തുറക്കുക എന്ന സ്വപ്‌നം സഫലമാക്കാന്‍ ആര്‍ എസ് എസ് വാശിയോടെഇറങ്ങുന്നു.
ജാതി സംഘടനകളെ ഒപ്പം നിര്‍ത്തി കാര്യം നേടാനാണ് ശ്രമം.വെള്ളാപ്പള്ളി നടേശനെ ഒപ്പം കൂട്ടിയാല്‍ ശ്രീനാരായണീയര്‍ ഒപ്പം വരുമെന്ന ബിജെ പിയുടെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല. ശ്രീനാരായണീയ ധര്‍മ്മത്തിന് നേര്‍വിപരീതമാണ് ആര്‍ എസ് എസ് തത്വശാസ്ത്രം. സംവരണം വേണ്ടെന്ന ആര്‍ എസ് എസ് നയത്തോട് ശ്രീനാരായണീയര്‍ക്ക് അനുകൂലിക്കാന്‍ കഴിയില്ല.ബി ജെ പിയുമായി ധാരണയുണ്ടാക്കി ഭരണം നേടുക എന്ന യു ഡി എഫ് സ്വപ്‌നവും വിജയിക്കാന്‍ പോകുന്നില്ലന്ന് അദ്ദേഹം പറഞ്ഞു.മണ്ഡലത്തിലെ വികസന മുരടിപ്പിന് എതിരെ വോട്ട് രേഖപ്പെടുത്തി തന്നെവിജയിപ്പിക്കണമെന്ന് സ്ഥാനാര്‍ഥി വീണ ജോര്‍ജ്ജ് അഭ്യര്‍ഥിച്ചു. ആറന്‍മുള മാറാന്‍ പോവുകയാണെന്നും അവര്‍ പറഞ്ഞു.
നേതാക്കളായ കെ ജെ തോമസ്, പീലിപ്പോസ് തോമസ്, കെ അനന്തഗോപന്‍, കെ പി ഉദയഭാനു, ചെങ്ങറ സുരേന്ദ്രന്‍, ടി കെ ജി നായര്‍, എ പദ്മകുമാര്‍, കെ സി രാജഗോപാലന്‍,വി കെപുരുഷോത്തമന്‍ പിള്ള, അമൃതം ഗോകുലം, ഓമല്ലൂര്‍ ശങ്കരന്‍, കെ സജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക