|    Dec 16 Sun, 2018 12:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപിയെ അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ്സുമായി ഒരുമിക്കും: ദേവഗൗഡ

Published : 4th September 2018 | Posted By: kasim kzm

ബംഗളുരു: തിരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചതായും ബിജെപിയെ അകറ്റിനിര്‍ത്താന്‍ ജെഡിയുവും കോണ്‍ഗ്രസ്സും ഒരുമിച്ചു മുന്നോട്ടുപോകുമെന്നും ജെഡിയു നേതാവ് എച്ച് ഡി ദേവഗൗഡ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിച്ച് കോണ്‍ഗ്രസ്സിനു മേലുള്ള വിശ്വാസം ജനങ്ങള്‍ ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചതായി സംസ്ഥാനത്തെ ജനങ്ങളോട് നന്ദി പറയവെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇതിനേക്കാളും മികച്ച വിജയമാണ് പ്രതീക്ഷിച്ചതെന്നു ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ പറഞ്ഞു. ഇത് വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും 2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ത്രസിപ്പിക്കുന്ന വിജയം നേടുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു. വെള്ളിയാഴ്ചയാണ് കനത്ത സുരക്ഷയില്‍ 21 ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ശക്തിപ്രകടനമായാണ് ഈ തിരഞ്ഞെടുപ്പു ഫലം വിലയിരുത്തപ്പെടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss