|    Jul 22 Sun, 2018 12:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപിയുമായി കൈകോര്‍ക്കും ; നിലപാട് മാറ്റി കമല്‍ഹാസന്‍

Published : 27th September 2017 | Posted By: fsq

 

ചെന്നൈ: സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്നു വെളിപ്പെടുത്തി നടന്‍ കമല്‍ഹാസന്‍. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ ഇല്ലെന്നും ആവശ്യമെങ്കില്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഒരു നിരീശ്വരവാദിയാണെന്നും അതിനാല്‍ ബിജെപിക്ക് യോജിച്ച വ്യക്തിയല്ലെന്നും രജനീകാന്ത് ബിജെപിക്ക് പറ്റിയ വ്യക്തി ആയിരിക്കുമെന്നും പറഞ്ഞ കമല്‍ പഴയ നിലപാട് തിരുത്തിയാണ് ഇന്നലെ രംഗത്തെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss